മദ്യനയത്തെ എതിര്‍ക്കുന്ന കത്തോലിക്കാ സഭ ചര്‍ച്ചുകളില്‍ മദ്യം നിരോധിക്കണം: ആനത്തലവട്ടം ആനന്ദന്‍

Posted on: March 17, 2018 12:51 pm | Last updated: March 17, 2018 at 3:35 pm

തിരുവനന്തപുരം: മദ്യപാനികളെ ചര്‍ച്ചുകളില്‍ കയറ്റില്ലെന്ന് പറയാന്‍ കത്തോലിക്കാ സഭ തയ്യാറാകണമെന്ന് സി പി എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ . സര്‍ക്കാറിന്റെ പുതിയ മദ്യനയം ചെങ്ങന്നൂരില്‍ തിരിച്ചടിക്കുമെന്ന സഭയുടെ വെല്ലുവിളി ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. മദ്യ നയത്തെ എതിര്‍ക്കുന്നവര്‍ ചര്‍ച്ചുകളില്‍ മദ്യം നിരോധിക്കണം.

കള്ളിനേക്കാള്‍ വീര്യമേറിയ വൈന്‍ നിര്‍മിക്കാന്‍ കൂടുതല്‍ ഡിസ്റ്റലറികള്‍ വേണമെന്ന് ആവശ്യപ്പെടുന്നവരാണ് നമ്മുടെ തിരുമേനിമാരെന്നും ആനത്തലവട്ടം ആനന്ദന്‍ ആരോപിച്ചു. മദ്യവര്‍ജനത്തിനായി കത്തോലിക്കാ സഭ കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കണമെന്നും ഇദ്ദേഹം പറഞ്ഞു.