തടിലോറിക്ക് പിന്നില്‍ മിനി ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Posted on: March 17, 2018 12:47 pm | Last updated: March 17, 2018 at 12:47 pm
SHARE

കുറവിലങ്ങാട്: നിര്‍ത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നില്‍ മിനി ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചു. തിരുനെല്‍വേലി ശങ്കരന്‍കോവില്‍ മുത്തയ്യ (50), ഡിണ്ടിഗല്‍ ശ്രീരാംപുരം സൗത്ത് തോട്ടത്തില്‍ ദിനേശ്കുമാര്‍ (26) എന്നിവരാണ് മരിച്ചത്.

മിനി ലോറി ഓടിച്ചിരുന്ന ഡിണ്ടിഗല്‍ സ്വദേശി സെന്തില്‍ മുരുകന് (38) ഗുരുതരമായി പരുക്കേറ്റു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ എംസി റോഡിലാണ് അപകടമുണ്ടായത്. കോട്ടയത്തുനിന്ന് ആക്രി സാധനങ്ങളുമായി തൃശൂരിലേക്ക് പോകുകയായിരുന്നു ലോറി കോഴാ ബ്ലോക്ക് ഓഫീസിന് മുന്നില്‍ വഴിയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന തടി ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.