37 ഐഎഎസ് ഉദ്യോഗസ്ഥരേയും 16 ജില്ലാ മജിസ്‌ട്രേറ്റുമാരേയും യോഗി സര്‍ക്കാര്‍ സ്ഥലംമാറ്റി

Posted on: March 17, 2018 12:33 pm | Last updated: March 17, 2018 at 2:35 pm

ലക്‌നോ: ഉത്തര്‍പ്രദേശില്‍ 37 ഐഎഎസ് ഉദ്യോഗസ്ഥരേയും 16 ജില്ലാ മജിസ്‌ട്രേറ്റുമാരേയും സര്‍ക്കാര്‍ സ്ഥലം മാറ്റി. ഗോരഖ്പൂര്‍ മജിസ്‌ട്രേറ്റായിരുന്ന രാജീവ് റൗത്തേലയും സ്ഥലം മാറ്റിയവരില്‍ ഉള്‍പ്പെടും. ദേവിപട്ടണിലെ ഡിവിഷണല്‍ കമ്മീഷണറായി സ്ഥാനക്കയറ്റം നല്‍കിയാണ് രാജീവിനെ സ്ഥലം മാറ്റിയിരിക്കുന്നത്.

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവേ മാധ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് രാജീവ് ആയിരുന്നു. സംഭവം വലിയ വിവാദമാകുകയും ചെയ്തിരുന്നു.