കല്‍പ്പറ്റയില്‍ ആദിവാസി യുവതി ബസില്‍ പ്രസവിച്ചു

Posted on: March 17, 2018 11:52 am | Last updated: March 17, 2018 at 11:52 am
SHARE

കല്‍പ്പറ്റ: യാത്രക്കിടെ ആദിവാസി യുവതി ബസിനുള്ളില്‍ പ്രസവിച്ചു. അമ്പലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് കെ എസ് ആര്‍ ടി സി ബസിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കോഴിക്കോടുനിന്നും ബത്തേരിയിലേക്ക് വരവെ കല്‍പ്പറ്റക്ക് സമീപംവെച്ചാണ് കവിത പ്രസവിച്ചത്. ഉടനെ ഇവരെയും കുഞ്ഞിനേയും കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന ഇവര്‍ മൂന്ന് മാസം കഴിഞ്ഞെ പ്രസവമുണ്ടാകുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ ആശുപത്രി അധിക്യതരറിയാതെ വീട്ടിലേക്ക് മടങ്ങവെയാണ് പ്രസവമെന്നറിയുന്നു. അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നു.