Connect with us

International

യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെയും നീക്കും

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച് ആര്‍ മക്മാസ്റ്ററെ തത്സ്ഥാനത്തുനിന്ന് നീക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. യു എസ് വിദേശകാര്യ സെക്രട്ടറി സ്ഥാനത്ത് നിന്ന് റെക്‌സ് ടില്ലര്‍സണെ നീക്കി സി ഐ എ ഡയറക്ടര്‍ മൈക് പോംപിയെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയോഗിച്ചതിന് പിന്നാലെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെയും നീക്കിയിരിക്കുന്നത്. എന്നാല്‍ ദേശീയ ഉപദേഷ്ടാവിനെ നീക്കുന്ന നടപടി ഉടനുണ്ടാകില്ലെന്നാണ് സൂചനയെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഇതുസംബന്ധിച്ച് വൈറ്റ് ഹൗസിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇണങ്ങിച്ചേര്‍ന്നിട്ടില്ല. അദ്ദേഹത്തെ തത്സ്ഥാനത്തുനിന്ന് നീക്കം ചെയ്യുമെന്ന് വൈറ്റ് ഹൗസ് മേധാവി സ്റ്റാഫ് ജോണിനോട് ട്രംപ് പറഞ്ഞിരുന്നതായും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മക്മസ്റ്റര്‍ കടുത്ത സ്വഭാവക്കാരനാണെന്നും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ നീണ്ടതാണെന്നും അപ്രസക്തമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. മക്മാസ്റ്റര്‍ ട്രംപ് ഭരണകൂടത്തിന് കീഴിലെ രണ്ടാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്. മൈക്കിള്‍ ഫ്‌ളൈയിന്‍ ആയിരുന്നു ഇതിന് മുമ്പുള്ള സുരക്ഷാ ഉപദേഷ്ടാവ്. ഇദ്ദേഹത്തെ ഒരു വര്‍ഷം മുമ്പ് നീക്കം ചെയ്തിരുന്നു.