Connect with us

Gulf

മദ്യപിച്ചു വിമാനത്താവളത്തില്‍ ബഹളമുണ്ടാക്കി; അന്താരാഷ്ട്ര യാത്രക്കാരന്‍ വിചാരണ നേരിടുന്നു

Published

|

Last Updated

ദുബൈ: മദ്യപിച്ചു പോലീസുകാരനോട് കയര്‍ത്ത അന്താരാഷ്ട്ര യാത്രക്കാരന്‍ കുറ്റക്കാരാണെന്ന് കോടതി. മറ്റൊരു രാജ്യത്തേക്ക് പോകുന്നതിന് ട്രാന്‍സിറ്റ് മാര്‍ഗം എത്തിയതായിരുന്നു 34കാരനായ പാകിസ്ഥാനി സ്വദേശി. കയ്യില്‍ കരുതിയിരുന്ന ബാറ്ററി വിമാനത്തിലേക്ക് കയറ്റുന്നതിന് അനുവദിക്കില്ലെന്ന് അറിയിച്ച പരിശോധനയില്‍ പോലീസ് ഉദ്യോഗസ്ഥനോട് പ്രതി തട്ടി കയറുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. പ്രതി മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും കോടതി രേഖകളിലുണ്ട്.

വിമാനത്തിന്റെ അടുത്തേക്ക് എത്തിയ പ്രതിയെുടെ കയ്യില്‍ കരുതിയിരുന്ന ബാഗും പരിശോധനക്ക് വിധേയമാക്കിയിരുന്നു. എക്‌സ്‌റേ നിരീക്ഷണത്തില്‍ അസാധാരണമായി തോന്നിയപ്പോള്‍ ഉദ്യോഗസ്ഥന്‍ ബാഗ് തുറക്കുവാന്‍ ആവശ്യപ്പെട്ടു. തുറന്ന് പരിശോധിക്കുന്നതിനിടയിലാണ് ധാരാളം ബാറ്ററികള്‍ ബാഗില്‍ സൂക്ഷിച്ചതായി കണ്ടെത്തിയത്. ബാറ്ററികള്‍ വിമാനത്തിലേക്ക് കടത്തുവാന്‍ കഴിയില്ലെന്നും സുരക്ഷാ നടപടികളുടെ ഭാഗമായി ഇവ ഒഴിവാക്കണമെന്ന് അറിയിച്ച പോലീസ് ഉദ്യോഗസ്ഥനോട് പ്രതി ഉച്ചത്തില്‍ ശകാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തു.

ബാറ്ററി ഒഴിവാക്കി പ്രതിയെ യാത്ര ചെയ്യാന്‍ അനുവദിച്ചെങ്കിലും കൂടുതല്‍ മദ്യപിച്ച കാരണത്താല്‍ പോലീസുകാരന് നേരെ ശകാരം വര്‍ഷം തുടരുകയും അബോധാവസ്ഥയിലായി താഴെ വീഴുകയായിരുന്നു. പ്രതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പൊതു ഇടത്തില്‍ അപമര്യാദയായി പെരുമാറിയതിനും പോലീസുകാരനോട് മോശമായി പെരുമാറിയതിനും പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതിയുടെ മേല്‍ കുറ്റം ചുമത്തി. വാദം കേട്ട ദുബൈ പ്രാഥമിക കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു.
ബാറ്ററി വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കില്ലെന്ന് അറിയിച്ച തന്നെ പ്രതി ശകാരിക്കുകയും മാതാവിനെയും സഹോദരിയെയും മോശമായി രൂപത്തില്‍ പേര് വിളിച്ചു യാത്രക്കാരുടെ മധ്യത്തില്‍ അപമാനിക്കുകയായിരുന്നു. ബാറ്ററി നല്‍കാത്തതില്‍ തന്നെ ശാരീരികമായി നേരിട്ടു. ഉച്ചത്തില്‍ ശകാരിച്ചു ബോധം പോയ പ്രതി നിലത്തു അബോധാവസ്ഥയില്‍ വീഴുകയായിരുന്നു.

എന്നാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് തിരിച്ചറിഞ്ഞ പ്രതി തന്നോട് പലവട്ടം ക്ഷമാപണം നടത്തുകയായിരുന്നുവെന്ന് പ്രതിയുടെ ആക്രമണം നേരിടേണ്ടി വന്ന പോലീസുകാരന്‍ കോടതിയില്‍ പറഞ്ഞു. മാര്‍ച്ച് 29ന് കേസ് വിധി പറയാന്‍ മാറ്റി വെച്ചിരിക്കുകയാണ്.

Latest