തേനി: തേനി കാട്ടുതീ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. പൊള്ളലേറ്റു ചികിത്സയിലായിരുന്ന തിരുപ്പൂര്‍ സ്വദേശി ശക്തികലയാണ് മരിച്ചത്. 39 അംഗ ട്രെക്കിംഗ് സംഘമാണ് കാട്ടുതീയില്‍ അകപ്പെട്ടത്.
ദുരന്തത്തെപ്പറ്റി തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ട്രെക്കിംഗ് സംഘത്തെ അനുമതിയില്ലാതെ വനമേഖലയില്‍ പ്രവേശിപ്പിച്ചതിനു തേനി റേഞ്ച് ഓഫീസര്‍ ജെയ്‌സിംഗിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മേയ് മാസം വരെ തമിഴ്‌നാട്ടിലെ വനമേഖലകളിലും ട്രക്കിംഗ് നിരോധിച്ചു.