Connect with us

National

എന്‍ഡിഎ വിട്ട തെലുഗുദേശം പാര്‍ട്ടിക്ക് മമതയുടെ അഭിനന്ദനം

Published

|

Last Updated

ന്യൂഡല്‍ഹി: എന്‍ഡിഎ വിട്ട തെലുഗുദേശം പാര്‍ട്ടി(ടിഡിപി)യെ അഭിനന്ദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ട്വിറ്ററിലൂടെയായിരുന്നു മമതയുടെ അഭിനന്ദനം.

ടിഡിപിയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും രാജ്യത്തെ നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ ഇത്തരം പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ ആവശ്യമാണെന്നും മമത പറഞ്ഞു.

സാമ്പത്തിക രംഗത്തെ തകര്‍ച്ചക്കും രാഷ്ട്രീയ അരക്ഷിതാവസ്ഥക്കുമെതിരേ പ്രതിപക്ഷത്തുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചു പോരാടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.