Connect with us

International

ലോകത്തിലെ ഏറ്റവും സങ്കീര്ണമായ നികുതി വ്യവസ്ഥ ജി എസ് ടിയെന്ന് ലോകബേങ്ക്

Published

|

Last Updated

വാഷിങ്ടണ്‍: ലോകത്തിലെ നികുതി വ്യവസ്ഥകളില്‍ ഏറ്റവും സങ്കീര്‍ണമായത് ജി എസ് ടിയെന്ന് ലോകബേങ്ക്. ലോകരാഷ്ട്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നികുതി നിരക്കുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നും ലോകബേങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജി എസ് ടി നടപ്പിലാക്കിയത് നിരവധി ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കി. ഇത് സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. എന്നാല്‍ ജി എസ് ടി നടപ്പാക്കിയതിലൂടെ ആഭ്യന്തര ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും നീക്കത്തിലുള്ള വര്‍ധനവ് ഉണ്ടായെന്നും ഇത് അനുകൂല സൂചനയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 115 രാജ്യങ്ങളുടെ നികുതി ഘടന സംബന്ധിച്ച് ദ്വിവാര്‍ഷിക ഇന്ത്യ ഡവലപ്‌മെന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.