Connect with us

National

ഇന്ത്യയിലെത്തുന്ന വിദേശികള്‍ ബിക്കിനിയിട്ട് നടക്കരുത്: കണ്ണന്താനം

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ രാജ്യത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വിദേശികള്‍ അവരുടെ രാജ്യത്ത് ബിക്കിനി ധരിച്ച് നടക്കുന്നത് സാധാരണമാണെങ്കിലും ഇന്ത്യയില്‍ അത് അനുവദിക്കാന്‍ സാധിക്കില്ലെന്ന് കണ്ണന്താനം ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

മറ്റ് രാജ്യങ്ങളില്‍ പോകുമ്പോള്‍ അവിടുത്തെ വസ്ത്രധാരണ രീതി പിന്തുടരാന്‍ ശ്രമിക്കണം. ഗോവയിലെ ബീച്ചുകളില്‍ വിദേശികള്‍ ബിക്കിനി ധരിച്ച് നടക്കാറുണ്ട്. എന്നാല്‍ പട്ടണങ്ങളിലും മറ്റും അത്തരത്തിലുള്ള വസ്ത്രം ധരിച്ച് വരാന്‍ പാടില്ലെന്ന് കണ്ണന്താനം വ്യക്തമാക്കി.

ഇന്ത്യയില്‍ എത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ പിന്തുടരാന്‍ തയ്യാറാകണം. എന്നുവച്ച് ഇന്ത്യയില്‍ എത്തുന്ന എല്ലാവരും സാരി ധരിക്കണമെന്നല്ല താന്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest