കുറ്റിയാടിയില്‍ പൈപ്പ് ബോംബ് പൊട്ടി രണ്ട് പേര്‍ക്ക് പരുക്ക്

Posted on: March 16, 2018 12:25 pm | Last updated: March 16, 2018 at 12:25 pm

കോഴിക്കോട്: കുറ്റിയാടി കക്കട്ടില്‍ പൈപ്പ് ബോംബ് പൊട്ടി രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്‌നാട് സ്വദേശി രാഹുലിനാണ് ഗുരുതരമായി പരുക്കേറ്റത്. കണ്ണിനും കൈക്കുമാണ് പരുക്ക്. ആക്രിക്കടയിലാണ് സ്‌ഫോടനമുണ്ടായത്.