Connect with us

National

ആംആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി; പഞ്ചാബ് അധ്യക്ഷന്‍ രാജിവച്ചു

Published

|

Last Updated

അമൃത്‌സര്‍: ആംആദ്മി പാര്‍ട്ടി പഞ്ചാബ് അധ്യക്ഷന്‍ ഭഗവന്ത് മാന്‍ സ്ഥാനം രാജിവച്ചു. ശിരോമണി അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് മന്ത്രിയുമായിരുന്ന ബിക്രം സിംഗ് മജീതിയക്ക് മയക്കുമരുന്ന് വ്യാപാരവുമായി ബന്ധമുണ്ടെന്ന പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാപ്പ് പറഞ്ഞതില്‍ പ്രതിഷേധിച്ചാണ് രാജി.

ട്വിറ്ററിലൂടെയാണ് ഭഗവന്ത് രാജിക്കാര്യം അറിയിച്ചത്. രാജിവെച്ചെങ്കിലും ലഹരി മാഫിയക്കും അഴിമതിക്കുമെതിരായ പോരാട്ടം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മജീദിയ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതിയില്‍ മാപ്പ് അപേക്ഷിച്ച് കേജ്‌രിവാള്‍ കത്ത് നല്‍കിയിരുന്നു. പഞ്ചാബിലെ മയക്കുമരുന്ന മാഫിയയുമായി ബന്ധപ്പെട്ട് മജീദിയക്കെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് ബോധ്യമായെന്നും എല്ലാം പിന്‍വലിച്ചു മാപ്പു പറയുന്നുവെന്നും. ഇതുമൂലം അദ്ദേഹത്തിന് ഉണ്ടായ നാണക്കേടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കെജ്‌രിവാള്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

2016 മേയിലാണ് ആണ് കെജ്‌രിവാള്‍, എഎപി നേതാവും എംപിയുമായ സഞ്ജയ് സിംഗ് എന്നിവര്‍ക്കെതിരെ മജീതിയ മാനനഷ്ട കേസ് നല്‍കിയത്.

Latest