പി വി അന്‍വര്‍ എം എല്‍ എ നിയമലംഘനം നടത്തിയെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്

Posted on: March 16, 2018 10:14 am | Last updated: March 16, 2018 at 10:14 am

കോഴിക്കോട്: പി വി അന്‍വര്‍ എം എല്‍ എ നിയമലംഘനം നടത്തിയെന്ന് കോഴിക്കോട് ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. എം എല്‍ എയുടെ വാട്ടര്‍ തീംപാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ല. പാര്‍ക്കില്‍ നടത്തിയ അനധിക്യത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റണം, അംഗീകരിച്ച പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തിയെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ക്കിനോട് ചേര്‍ന്ന് എം എല്‍ എയുടെ പേരില്‍ അനധിക്യത ഭൂമിയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. നിയമലംഘനങ്ങളില്‍ അന്വേഷണം നടത്താന്‍ ലാന്റ് അക്വിസിഷന്‍ ഡപ്യൂട്ടി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ തുടര്‍ന്നു പറയുന്നു.