Connect with us

International

സിറിയന്‍ സംഘര്‍ഷം: കിഴക്കന്‍ ഗൗതയില്‍നിന്നും കൂട്ടപ്പലായനം

Published

|

Last Updated

ദമസ്‌കസ്: സിറിയയില്‍ സര്‍ക്കാര്‍ സേന മുന്നേറ്റം നടത്തുന്നതിനിടെ വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൗതയില്‍നിന്നും 12,000ത്തിലധികം സാധാരണക്കാര്‍ പലായനം ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ച്ചയായി ബോംബാക്രമണം നടക്കുന്ന ഹമൗരിയ പട്ടണത്തില്‍നിന്നും സത്രീകളും കുട്ടികളുമടക്കമുള്ള സംഘങ്ങള്‍ ബാഗുകളും പുതപ്പുകളുമായി ഇവിടം വിടുന്ന ദ്യശ്യങ്ങളാണ് ഇപ്പോഴുള്ളത്. ഗൗത തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ സേന മുന്നേറ്റം നടത്തുന്നതിനിടെ നടക്കുന്ന വലിയ കൂട്ടപ്പലായനമാണിത്.

റെഡ്‌ക്രോസും മറ്റ് സംഘടനകളും ഗൗതയില്‍ ഭക്ഷണ വിതരണം നടത്തുന്നുണ്ടെങ്കിലും കടുത്ത ഭക്ഷ്യദൗര്‍ലഭ്യമാണ് ഇവിടെ അനുഭവപ്പെടുന്നത്. സിറിയന്‍ സംഘര്‍ഷത്തില്‍ ഇതുവരെ മൂന്നര ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1.5 ദശലക്ഷത്തോളം പേര്‍ക്ക് അംഗവൈകല്യവും സംഭവിച്ചിട്ടുണ്ട്. 11 ദശലക്ഷത്തോളം പേര്‍ക്ക് വീട് നഷ്ടപ്പെടുകയുമുണ്ടായി. കിഴക്കന്‍ ഗൗതയില്‍ സര്‍ക്കാര്‍ സേനയും സഖ്യകക്ഷികളും ഫിബ്രവരി 18 മുതല്‍ നടത്തുന്ന തുടര്‍ച്ചയായ ബോംബാക്രമണത്തില്‍ ഇതുവരെ 1,100 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Latest