Connect with us

Sports

ഫിഫ റാങ്കിംഗ് : ഇന്ത്യ 99

Published

|

Last Updated

ന്യൂഡല്‍ഹി: ഫിഫ ലോക റാങ്കിംഗില്‍ ഇന്ത്യ വീണ്ടും നൂറിനുള്ളില്‍ ഇടം പിടിച്ചു. പുതിയ പട്ടിക പ്രകാരം 99 ലാണ് ഇന്ത്യ. റാങ്കിംഗ് കാലഘട്ടത്തില്‍ ഒരു അന്താരാഷ്ട്ര മത്സരം പോലും കളിക്കാതെയാണ് ഇന്ത്യ നേട്ടമുണ്ടാക്കിയത്. 339 പോയിന്റുകളുള്ള ഇന്ത്യ മൂന്ന്സ്ഥാനമാണ് മെച്ചപ്പെടുത്തിയത്. നിലവില്‍ ലിബിയയും ഇന്ത്യക്കൊപ്പം 99താംസ്ഥാനത്തുണ്ട്.

കഴിഞ്ഞ വര്‍ഷം ഇന്ത്യ മൂന്ന് തവണ ആദ്യ നൂറ് റാങ്കില്‍ ഉള്‍പ്പെട്ടത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ജൂലൈയില്‍ 96 ല്‍ എത്തിയത് സമീപകാലത്തെ മികച്ച റാങ്കിംഗാണ്. 1996 ഫെബ്രുവരിയില്‍ 94താം സ്ഥാനം നേടിയതാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ചത്.

ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ പതിമൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഖത്തര്‍, ഒമാന്‍, ജോര്‍ദാന്‍, ബഹ്‌റൈന്‍, ഉത്തര കൊറിയ ടീമുകള്‍ക്ക് മുകളില്‍.

ലോകറാങ്കിംഗില്‍ മുപ്പത്തിമൂന്നാം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യയില്‍ ഒന്നാം സ്ഥാനത്ത്. ആസ്‌ത്രേലിയ (37), ജപ്പാന്‍ (55) രണ്ടും മൂന്നും സ്ഥാനത്ത്.

ലോകചാമ്പ്യന്‍മാരായ ജര്‍മനിയാണ് ഒന്നാം സ്ഥാനത്ത്. ബ്രസീല്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ബെല്‍ജിയം, പോളണ്ട്, സ്‌പെയിന്‍,സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ചിലി ആദ്യ പത്തില്‍.

Latest