Connect with us

Malappuram

ജല സംരക്ഷണത്തിന്റെ ഉത്തമ മാതൃകകളാവുക: ഖലീല്‍ തങ്ങള്‍

Published

|

Last Updated

മലപ്പുറം സ്വലാത്ത് നഗറില്‍ മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തുന്നു

മലപ്പുറം: ലോകം ജലദൗര്‍ലഭ്യതയുടെ ഭീതിതമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും ഇത്തരുണത്തില്‍ നാം ജല സംരക്ഷണത്തിന്റെ ഉത്തമ മാതൃകകളായിത്തീരണമെന്നും മഅ്ദിന്‍ ചെയര്‍മാനും കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹിം ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. പാഴാക്കിക്കളയുന്ന ഓരോ തുള്ളി ജലത്തിനും കനത്ത വില നല്‍കേണ്ടി വരുമെന്നും ജലസംരക്ഷണത്തിന്റെ പ്രാധാന്യം കുടുംബത്തെയും സമൂഹത്തെയും തെര്യപ്പെടുത്താന്‍ നാം മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. മഅ്ദിന്‍ അക്കാദമി മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തില്‍ ജലസംരക്ഷണ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഅ്ദിന്‍ അക്കാദമി വൈനനിയത്തിന്റെ ഭാഗമായി ഇരുനൂറ് കേന്ദ്രങ്ങളില്‍ ജലസംരക്ഷണ പ്രതിജ്ഞ സംഘടിപ്പിക്കും. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി അധ്യക്ഷത വഹിച്ചു. അനുസ്മരണ സംഗമം, വിര്‍ദുല്ലാത്വീഫ്, മുള്‌രിയ്യ, സ്വലാത്ത്, തഹ്്‌ലീല്‍, ഖുര്‍ആന്‍ പാരായണം, പ്രാര്‍ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. പരിപാടിക്കെത്തിയവര്‍ക്ക് അന്നദാനം നടത്തി.

സയ്യിദ് ശിഹാബദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സിദ്ദീഖ് ഹസനി കൈപ്പമംഗലം, സിറാജുദ്ദീന്‍ അഹ്്‌സനി കൊല്ലം, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍ പ്രസംഗിച്ചു.

Latest