ഭൂമുഖത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം ഇനി ഫിന്‍ലാന്‍ഡ്

Posted on: March 16, 2018 6:20 am | Last updated: March 15, 2018 at 11:22 pm
SHARE

ഹേഗ്: ഈ വര്‍ഷത്തെ, ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡിനെ യു എന്‍ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം നോര്‍വെയായിരുന്നു ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ജനങ്ങള്‍ എങ്ങനെയാണ് സന്തോഷ ജീവിതം നയിക്കുന്നതെന്നും എന്താണ് കാരണമെന്നും കണ്ടെത്തിയാണ് സന്തോഷമുള്ള രാജ്യത്തെ തിരഞ്ഞെടുക്കുന്നത്. ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യമായി ബുറുണ്ടിയെയും തിരഞ്ഞെടുത്തു. നേരത്തെ ഈ സ്ഥാനം സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിനായിരുന്നു.

ഫിന്‍ലാന്‍ഡ്, നോര്‍വേ, ഡെന്‍മാര്‍ക്ക്, ഐലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, കാനഡ, ന്യൂസിലാന്‍ഡ്, സ്വീഡന്‍, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്.