Connect with us

International

തോക്കില്‍ നിന്ന് രക്ഷ തേടി യു എസില്‍ സ്‌കൂള്‍ കുട്ടികള്‍ തെരുവിലിറങ്ങി

Published

|

Last Updated

AppleMark

പാര്‍ക്‌ലാന്‍ഡ്: തോക്ക് ഉപയോഗിച്ച് നടക്കുന്ന അതിക്രമങ്ങള്‍ക്ക് അറുതിവരുത്തണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധം രേഖപ്പെടുത്തി. പാര്‍ക്‌ലാന്‍ഡില്‍ 17 പേര്‍ വെടിയേറ്റുമരിച്ച സംഭവം കഴിഞ്ഞ് കൃത്യം ഒരു മാസം തികയുമ്പോഴാണ് തോക്കില്‍ നിന്ന് രക്ഷവേണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്.

ബുധനാഴ്ച രാജ്യവ്യാപകമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ രാവിലെ തന്നെ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സമരത്തിനിറങ്ങുകയായിരുന്നു. 3100ലധികം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ന്യൂയോര്‍ക്കില്‍ വിദ്യാര്‍ഥികള്‍ ട്രംപ് ടവറിന് മുന്നിലും പ്രതിഷേധവുമായി എത്തിയിരുന്നു. മന്‍ഹാട്ടനിലെ ഡൗണ്‍ടൗണ്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ട്രംപ് ടവറിന് മുന്നില്‍ പ്രതിഷേധിച്ചത്. എന്നാല്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനെ സ്‌കൂള്‍ അധികൃതര്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ചില സ്‌കൂളുകളില്‍ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് വിദ്യാര്‍ഥികള്‍ സമര രംഗത്തെത്തുകയും ചെയ്തിരുന്നു.