മൂത്രമൊഴിക്കുമ്പോള്‍ ക്ലാമ്പ് കുടുങ്ങി: ഡോക്ടര്‍മാരും സിവില്‍ ഡിഫന്‍സും ചേര്‍ന്നു രക്ഷിച്ചു

Posted on: March 15, 2018 10:19 pm | Last updated: March 15, 2018 at 10:19 pm
SHARE

ദുബൈ: മൂത്രമൊഴിക്കുമ്പോള്‍ സ്വകാര്യഭാഗത്തു ഇരുമ്പു ക്ലാമ്പ് കുടുങ്ങിയ യുവാവിനെ സിവില്‍ ഡിഫന്‍സും ഡോകട്ര്‍മാരും ചേര്‍ന്ന് രക്ഷിച്ചു. അര മണിക്കൂര്‍ ഭഗീരഥ യത്‌നവും രണ്ടു സംഘങ്ങളും വേണ്ടി വന്നുവെന്നു റാശിദ് ആശുപത്രിയിലെ സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ഹൈദര്‍ മഹ്ദി വ്യക്തമാക്കി.

ഇരുമ്പു ക്ലാമ്പ് മുറിച്ചു മാറ്റിയാണ് രക്ഷപ്പെടുത്തിയത്. ഏഷ്യക്കാരന്റെ സ്വകാര്യ ഭാഗം വീര്‍ത്തിരുന്നു. മൂത്രമൊഴിക്കാന്‍ യുവാവ് ഈ ക്ലാമ്പിന്റെ സഹായം തേടാറുണ്ടായിരുന്നു. ഇത്തവണ ക്ലാമ്പ് ഊരിയെടുക്കാന്‍ കഴിഞ്ഞില്ല. യുവാവ് വേദന കൊണ്ടു പിടഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചു. 30 കാരനായ യുവാവിനെ ശസ്ത്രക്രിയ വാര്‍ഡിലാണ് എത്തിച്ചത്. സ്വകാര്യ ഭാഗത്തേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നു. സാധാരണ സുന്നത്തു കര്‍മം ചെയ്യുന്ന യത്‌നം മാത്രമേ വേണ്ടി വരികയുള്ളൂ എന്നാണ് ഡോക്ടര്‍മാര്‍ ആദ്യം കരുതിയത്. അതനുസരിച്ചു സാമഗ്രികള്‍ കൊണ്ടു വന്നു. പക്ഷേ സൂക്ഷ്മ പരിശോധനയില്‍ സ്‌ക്രൂ മുറുകി കിടക്കുന്നതായി കണ്ടെത്തി. ഉടന്‍ സിവില്‍ ഡിഫന്‍സിനെ വിളിച്ചു വരുത്തി. അവരാണ് ക്ലാമ്പ് മുറിച്ചു മാറ്റിയത്.

യുവാവിന്റെ സ്വകാര്യ ഭാഗം വീണ്ടും പ്രവര്‍ത്തന യോഗ്യമാക്കാന്‍ ഒരു സംഘത്തെ തന്നെ നിയോഗിച്ചതായി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ലെഫ്റ്റ.കേണല്‍ മുഹമ്മദ് സുഹൈല്‍ അല്‍ കിത്ബി അറിയിച്ചു. കനത്ത മെറ്റലുകള്‍ മുറിച്ചു മാറ്റാന്‍ ഫസ്റ്റ് ലെഫ്റ്റ. ഖാലിദ് ഹുസ്സൈന്‍ ശിഹാത ഒരു സാമഗ്രി വികസിപ്പിച്ചിരുന്നത് തുണയായെന്നും കിത്ബി പറഞ്ഞു.