കശ്മീരില്‍ ബിജെപി നേതാവിന് നേരെ തീവ്രവാദി ആക്രമണം

Posted on: March 15, 2018 3:33 pm | Last updated: March 16, 2018 at 9:25 am

ജമ്മു കശ്മീര്‍: ജമ്മു കശ്മീരില്‍ ബിജെപി നേതാവ് മുഹമ്മദ് അന്‍വര്‍ ഖാന് നേരെ തീവ്രവാദി ആക്രമണം. പുല്‍വാമ ജില്ലയില്‍ ഖുന്‍മോഹിലെ ബല്‍ഹമ മേഖലയിലാണ് സംഭവം.

ആക്രമണത്തില്‍ അന്‍വര്‍ ഖാന്റെ ഗണ്‍മാന് പരുക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും അന്‍വര്‍ ഖാന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്നും ബിജെപി വക്താവ് അല്‍ത്താഫ് അഹ്മദ് താക്കൂര്‍ പറഞ്ഞു. തീവ്രവാദികള്‍ക്കായി സുരക്ഷാ സേന തിരച്ചില്‍ തുടങ്ങി.