ബിസിസിഐക്ക് തിരിച്ചടി; കൊച്ചി ടസ്‌ക്കേഴ്‌സിന് 550 കോടി നല്‍കണം

Posted on: March 15, 2018 12:29 pm | Last updated: March 15, 2018 at 3:36 pm

ന്യൂഡല്‍ഹി: ഐപിഎല്‍ ടീമായ കൊച്ചി ടസ്‌ക്കേഴ്‌സിന് ബിസിസിഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. ആര്‍ബിട്രേഷന്‍ ഫോറത്തിന്റ ഉത്തരവ് ശരിവെച്ച് ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിട്ടത്.

കരാര്‍വ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ചാണ് കൊച്ചി ടസ്‌ക്കേഴ്‌സിനെ ഐ.പി.എല്‍ മല്‍സരങ്ങളില്‍ ബി.സി.സി.ഐ ഒഴിവാക്കിയത്. തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊച്ചി ടസ്‌ക്കേഴ്‌സ് ആര്‍ബിട്രേഷന്‍ ഫോറത്തെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചു.

നഷ്ടപരിഹാരത്തുക വേണ്ടെന്നും ഐപിഎല്ലിന്റെ അടുത്ത സീസണില്‍ കളിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നുമായിരുന്നു കൊച്ചി ടസ്‌ക്കേഴ്‌സ് ഫ്രാഞ്ചൈസി ഉടമകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ബിസിസിഐ ഇതിന് തയ്യാറായില്ല.