കതിരൂര്‍ മനോജ് വധക്കേസ്: സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Posted on: March 15, 2018 11:39 am | Last updated: March 15, 2018 at 1:58 pm

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. യുഎപിഎ ചുമത്തിയത് സംസ്ഥാന സര്‍ക്കാറിന്റെ അനുമതി ഇല്ലാതെയാണെന്ന് ആരോപിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങളാണ് കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്.

സര്‍ക്കാര്‍ പ്രതികളെ സഹായിക്കുകയാണോയെന്ന് കോടതി ചോദിച്ചു. സത്യവാങ്മൂലത്തില്‍ നിരവധി പൊരുത്തക്കേടുകളുണ്ട്. ബോംബ് എറിയുന്നവന്‍ വെറുതേ നടക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്താന്‍ പ്രോസിക്യൂഷന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അനുമതി ചോദ്യംചെയ്താണ് പി ജയരാജനും മറ്റും ഹൈക്കോടതിയെ സമര്‍പ്പിച്ചത്. യുഎപിഎയുടെ പരിധിയില്‍ വരുന്ന, രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന നടപടികളൊന്നും കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.