രേഖകള്‍ തിരുത്താന്‍ മതം മാറ്റ കേന്ദ്രങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട: ഹൈക്കോടതി

Posted on: March 15, 2018 6:15 am | Last updated: March 14, 2018 at 11:05 pm

കൊച്ചി: മതം മാറിയവരുടെ ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്താന്‍ മതം മാറ്റ കേന്ദ്രങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് ഹൈക്കോടതി. ഒരാള്‍ മതം മാറിയെന്ന് സ്വയം പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഇഷ്ടമുള്ള മതം സ്വീകരിച്ച് ജീവിക്കാനുള്ള അവകാശം സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന സംവിധാനത്തിന് അനുസരിച്ചാകരുതെന്നും ഉത്തരവില്‍ പറയുന്നു.

ഏത് മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിനും തടസമുണ്ടാകരുത്. മതം മാറ്റം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന് സര്‍ക്കാറിനെ സമീപിക്കുന്നവരോട് മതം മാറിയെന്ന് തെളിയിക്കുന്ന സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റിന് നിര്‍ബന്ധിക്കരുത്.

ഇസ്‌ലാം മതം സ്വീകരിച്ച പെരിന്തല്‍മണ്ണ സ്വദേശിനി ആയിഷ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്