Connect with us

International

സ്റ്റീഫന്‍ ഹോക്കിംഗിന് ശാസ്ത്രലോകത്തിന്റെ അനുശോചന പ്രവാഹം

Published

|

Last Updated

1)  2) 2008ല്‍ ജോഹന്നാസ്ബര്‍ഗില്‍ വെച്ച് നെല്‍സണ്‍ മണ്ടേലയോടൊപ്പം. 3)

സ്റ്റീഫന്‍ ഹോക്കിംഗിന്റെ ആദ്യ ഭാര്യ ജെയിനിനുമായുള്ള വിവാഹ വേളയില്‍.

ലണ്ടന്‍: ഇന്നലെ അന്തരിച്ച ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗിന് ശാസ്ത്രലോകത്തിന്റെ അനുശോചന പ്രവാഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്രജ്ഞര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ലോകത്തെ തന്നെ ഏറ്റവും അറിയപ്പെട്ട ശാസ്ത്രജ്ഞരില്‍ ഒരാളായി അറിയപ്പെടുന്ന സ്റ്റീഫന്‍ ഹോക്കിംഗ്, ബ്ലാക് ഹോളിനെ കുറിച്ച് നടത്തിയ പഠനങ്ങളും ഗവേഷണങ്ങളും കണ്ടെത്തലുകളും ശാസ്ത്ര ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു.

2014ല്‍ ബ്രിട്ടീഷ് രാജ്ഞി എലിസബത്തിനോടൊപ്പം

സ്റ്റീഫന്‍ ഹോക്കിംഗിന്റെ വിടവാങ്ങല്‍ ശാസ്ത്ര ലോകത്തിന് വലിയൊരു ശൂന്യത സൃഷ്ടിച്ചിരിക്കുകയാണെന്ന് യു എസ് ടി വി സയന്റിസ്റ്റ് നീല്‍ ഡിഗ്രാസ് ടൈസണ്‍ പറഞ്ഞു. ലക്ഷക്കണക്കിന് യുവശാസ്ത്രജ്ഞര്‍ക്ക് അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങള്‍ പ്രചോദനം നല്‍കിയെന്നും അദ്ദേഹം സഞ്ചരിച്ച വഴിയേ മുന്നോട്ടുപോകാന്‍ ശാസ്ത്രലോകത്തുനിന്ന് നിരവധി പേര്‍ തയ്യാറായി നില്‍ക്കുന്നുവെന്നും കാള്‍ടെകിലെ ഭൗതിക ശാസ്ത്രജ്ഞന്‍ ജോണ്‍ പ്രെസ്‌കില്‍ അഭിപ്രായപ്പെട്ടു. യു എസ് സ്‌പേസ് ഏജന്‍സി നാസയും സ്റ്റീഫന്‍ ഹോക്കിംഗിന്റെ വിടവാങ്ങലില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി. അന്താരാഷ്ട്ര സ്‌പെയ്‌സ് സ്റ്റേഷനിലെ ആകാശ യാത്രികര്‍ക്ക് വേണ്ടി ഹോക്കിംഗ് നടത്തിയ കണ്ടുപിടിത്തങ്ങളെ ഓര്‍മപ്പെടുത്തിയ നാസ, അദ്ദേഹം സയന്‍സിന്റെ അംബാസഡറാണെന്നും കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങള്‍ സാധ്യതയുടെ വലിയൊരു ലോകം നമുക്ക് മുന്നില്‍ തുറന്നുതന്നിരിക്കുന്നുവെന്നും ട്വിറ്ററില്‍ നാസ കുറിച്ചു.

2014ല്‍ ബ്രിട്ടീഷ് രാജ്ഞി എലിസബത്തിനോടൊപ്പം

ലോകത്തിന് മനോഹരമായ ഒരു മനസ്സിനെയും ശേഷിയുള്ള ഒരു ശാസ്ത്രജ്ഞനെയും നഷ്ടമായിരിക്കുന്നുവെന്ന് ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചാഇ അനുസ്മരിച്ചു. നമുക്ക് വലിയ ഒരാളെ ഇന്ന് നഷ്ടമായിരിക്കുന്നുവെന്നായിരുന്നു മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നാദെല്ലയുടെ പ്രതികരണം. അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങള്‍ ശാസ്ത്ര ലോകത്തിന് വലിയ സംഭാവനകള്‍ നല്‍കിയിരിക്കുന്നു. വളരെ സങ്കീര്‍ണമായ ആശയങ്ങളും സിദ്ധാന്തങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നും മൈക്രോ സോഫ്റ്റ് സി ഇ ഒ കൂട്ടിച്ചേര്‍ത്തു. വേള്‍ഡ് വൈഡ് വെബ് സംവിധാനം രൂപപ്പെടുത്തിയ ടിം ബെര്‍നേഴ്‌സ് ലീ അനുസ്മരിച്ചത്, ലോകത്തിന് മഹത്തായൊരു ആത്മാവിനെ നഷ്ടമായിരിക്കുന്നുവെന്നാണ്.

---- facebook comment plugin here -----

Latest