Connect with us

Kerala

സര്‍ക്കാര്‍ മന്ത്രിമാരുടെയും എം എല്‍ എമാരുടയും ശമ്പളം ഇരട്ടിയാക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനം കടക്കെണിയിലുലയുമ്പോഴും മന്ത്രിമാരുടെയും എം എല്‍ എമാരുടെയും ശമ്പളം കൂട്ടി സര്‍ക്കാര്‍. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. പുതിയ ബില്‍ പ്രകാരം മന്ത്രിമാരുടെ ശമ്പളം 54,441ല്‍ നിന്ന് 90,300 രൂപയാകും. എം എല്‍ എമാരുടെ ശമ്പളം പ്രതിമാസം 60,300 രൂപയുമായി ഉയരും. നടപ്പു സാമ്പത്തിക സമ്മേളനത്തില്‍ ബില്ലവതരിപ്പിക്കാനാണ് സര്‍ക്കാറിന്റെ നീക്കം.

പെന്‍ഷന്‍ കൊടുക്കാനാകാതെ കെ എസ് ആര്‍ ടി സി വലിയ പ്രതിസന്ധിയിലാണ്. ഇതിനിടയിലാണ് ശമ്പള വര്‍ദ്ധനവ്. ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ജസ്റ്റിസ് ജെയിംസ് കമ്മിറ്റി ശുപാര്‍ശ നല്‍കിയിരുന്നു. ശമ്പളവര്‍ദ്ധനവോടെ സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യതയാകും ഉണ്ടാകുക.

 

Latest