ഓഖി പാക്കേജില്‍ നിന്ന് ഒരു രൂപപോലും ലഭിച്ചില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

Posted on: March 14, 2018 3:33 pm | Last updated: March 14, 2018 at 3:33 pm

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസത്തിനായി കേരളം ആവശ്യപ്പെട്ട 7340കോടിയുടെ പാക്കേജില്‍പ്പെടുത്തി ഒരു രൂപ പോലും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. നിയമസഭയില്‍ കെ ദാസന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.

സഹായം നേടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുകയാണ്. ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 133കോടി മാത്രമാണ് കിട്ടിയത്. ഓഖിയില്‍പെട്ട് കാണാതായ 102പേരുടെ കുടുംബങ്ങള്‍ക്ക്, മരിച്ചവര്‍ക്ക് നല്‍കുന്ന ധനസഹായം നല്‍കും. ഇതിനുള്ള നിയമതടസ്സം നീക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.