വയല്‍ക്കിളി സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു

Posted on: March 14, 2018 2:43 pm | Last updated: March 15, 2018 at 10:33 am
SHARE

കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ സമരം ചെയ്ത വയല്‍ക്കിളി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയ ഉടനെ വയല്‍കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു.

റോഡ് നിര്‍മാണ നടപടികളുമായി മുന്നോട്ടു പോകുന്നതിനായി ഇന്ന് ബൈപ്പാസ് അധികൃതര്‍ എത്തിയതോടെ വയല്‍ക്കിളികള്‍ സമരം ശക്തമാക്കുകയായിരുന്നു.

ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സമരസമിതി പ്രവര്‍ത്തകര്‍ വയലില്‍ നിലയുറപ്പിച്ചു. സ്ത്രീകളടക്കം നൂറോളം പേരാണ് വയലില്‍ നിലയുറപ്പിച്ചു. തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here