കേരള അതിര്‍ത്തിയില്‍ കണികാ പരീക്ഷണ പദ്ധതിക്ക് കേന്ദ്രം തയ്യാറെടുക്കുന്നു

Posted on: March 14, 2018 2:44 pm | Last updated: March 14, 2018 at 2:44 pm
SHARE

ന്യൂഡല്‍ഹി: ഹരിത ട്രിബ്യൂണല്‍ നേരത്തെ അനുമതി നിഷേധിച്ച കണികാ പരീക്ഷണ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നു. പരിസ്ഥിതി പ്രത്യാഘാത പഠനങ്ങള്‍ പോലും നടത്താതെ കേരള അതിര്‍ത്തിയില്‍ വീണ്ടും കണികാ പരീക്ഷണ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പദ്ധതിക്ക് അടിയന്തിര പ്രാധാന്യത്തോടെ പരിസ്ഥിതി മന്ത്രാലയ സമതി അനുമതി നല്‍കുമെന്നും അറിയുന്നു. പദ്ധതി നടപ്പാക്കുമ്പോള്‍ ആണവ വികിരണം ഉണ്ടാകില്ലെന്ന വാദത്തിന് അംഗീകാരം ലഭിച്ചുവെന്ന ന്യായമാണ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രം പറയുന്നത്. അതേ സമയം ജനാഭിപ്രായം തേടാതെയും ആവശ്യമായ മറ്റ് അനുമതികള്‍ നേടാതെയുമുള്ള പദ്ധതിക്കെതിരെ പ്രതിഷേധമുയരുമെന്നും സൂചനകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here