ആക്രമിക്കപ്പെട്ട നടിക്ക് നീതികിട്ടുമെന്ന് പ്രത്യാശ: ഡബ്ല്യുസിസി

Posted on: March 14, 2018 1:39 pm | Last updated: March 14, 2018 at 1:39 pm

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍ നടിക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി) രംഗത്ത്.

ആരാണ് പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ വ്യവസ്ഥയുമാണ്. കോടതിയില്‍ നിന്നുള്ള എന്ത് തീരുമാനവും നീത് പൂര്‍വകമായിരിക്കുമെന്നും തങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതികിട്ടുമെന്ന് പ്രത്യാശിക്കുന്നതായും ഡബ്ല്യുസിസി ഫേസ്ബുക്കില്‍ കുറിച്ചു.