Connect with us

Kerala

ഒരുകോടിയുടെ കുഴല്‍പ്പണം പിടികൂടി

Published

|

Last Updated

ഇരിട്ടി: ബസില്‍ കടത്തുകയായിരുന്ന ഒരു കോടി രൂപയുടെ കുഴല്‍പ്പണം വാഹന പരിശോധനക്കിടെ പോലീസ് പിടികൂടി. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് കുന്നോത്ത് സ്‌കൂളിന് സമീപത്ത് വെച്ച് വാഹന പരിശോധന നടത്തവെ കുഴല്‍പ്പണം പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഇരിട്ടി സ്വദേശി സോണി(40), നിലമ്പൂര്‍ സ്വദേശി അന്‍ഷാദ്(40) എന്നിവര്‍ പിടിയിലായിട്ടുണ്ട്. ബംഗളുരുവില്‍നിന്നുള്ള ബസില്‍നിന്നാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്. പണം കോഴിക്കോടുള്ള സംഘത്തിന് കൈമാറാനായിരുന്നു പദ്ധതിയെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു.

---- facebook comment plugin here -----

Latest