Connect with us

National

ബിജെപി പിന്നിലായി; ഗൊരഖ്പുരില്‍ മാധ്യമപ്രവര്‍ത്തരെ ഇറക്കിവിട്ടു

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗൊരഖ്പുരില്‍ ഉപതിരഞ്ഞെടുപ്പ് വോട്ടണ്ണല്‍ നടക്കുന്ന കേന്ദ്രത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കവേ ബിജെപി സ്ഥാനാര്‍ഥി ഉപേന്ദ്ര ദത്ത് ശുക്ല ഏറെ പിറകിലായ വേളയിലാണ് മാധ്യമപ്രവര്‍ത്തകരെ വിലക്കിയത്.

തത്സമയ റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. ഗൊരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിന്റേതാണ് നടപടി. മണ്ഡലത്തിലെ മുഴുവന്‍ വോട്ടുകളും എണ്ണിക്കഴിഞ്ഞാല്‍ മാത്രമേ തങ്ങള്‍ ഫലപ്രഖ്യാപനം നടത്തൂ എന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റൗത്തേല പറഞ്ഞു.

യോഗി ആദിത്യനാഥിന്റെ ലോക്‌സഭാ മണ്ഡലമാണ് ഗൊരഖ്പൂര്‍. മുഖ്യമന്ത്രി ആയതിനെ തുടര്‍ന്ന് യോഗി രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപ തിരഞ്ഞെടുപ്പ് നടത്തുന്നത്. സമാജ് വാദി പാര്‍ട്ടിയിലെ പ്രവീണ്‍ കുമാര്‍ നിഷാദ് ആണ് ഇവിടെ ലീഡ് ചെയ്യുന്നത്. ആറ് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ പ്രവീണ്‍ കുമാറിന് 89950 വോട്ടുകളും ഉപേന്ദ്ര ദത്തിന് 82811 വോട്ടുകളുമാണ് ലഭിച്ചത്.

 

Latest