Connect with us

National

പെന്‍സില്‍ പൊട്ടി; ആറ് വയസുകാരന് ക്രൂര മര്‍ദനം

Published

|

Last Updated

ഹൈദ്രാബാദ്: സ്ലേറ്റ് പെന്‍സില്‍ പൊട്ടിച്ചുവെന്നാരോപിച്ച് ആറ് വയസുകാരന് മാതാവിന്റെ കാമുകന്റെ ക്രൂരമര്‍ദനം. സി എച്ച് പെഡ്ഡി രാജുവെന്ന ചിന്നയാണ് ഇലക്ട്രിക് വയര്‍ ഉപയോഗിച്ച് കുട്ടിയെ മര്‍ദിച്ചത്.

കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍വാസികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസെത്തി കുട്ടിയെ രക്ഷപ്പെടുത്തി. ചിന്നയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ പിതാവ് ഒരു വര്‍ഷം മുമ്പ് മരിച്ചിരുന്നു.

Latest