പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന് നേരെ ഷൂ ഏറ്

Posted on: March 14, 2018 12:04 pm | Last updated: March 14, 2018 at 1:02 pm
SHARE

ലാഹോര്‍: മുന്‍ ക്രിക്കറ്ററും പാക്കിസ്ഥാന്‍ തെഹ്‌രീക് ഇന്‍സാഫ്(പി ടി ഐ)നേതാവുമായ ഇമ്രാന്‍ ഖാനുനേരെ ഷൂ ഏറ്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുജറാത് നഗരത്തിലെ റാലിക്കിടെയാണ് സംഭവം. ഷൂ ലക്ഷ്യം തെറ്റി ഇമ്രാന്‍ ഖാന് സമീപം നിന്ന മറ്റൊരു പി ടി ഐ നേതാവായ അലീം ഖാന്റെ ദേഹത്ത് പതിക്കുകയായിരുന്നുവെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഷൂ വരുന്നത് കണ്ട് ഇമ്രാന്‍ ഖാന്‍ മുഖം തിരിച്ചതിനാലാണ് അലീം ഖാന്റെ നെഞ്ചില്‍ ഷൂ പതിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വാഹനത്തിനു മുകളില്‍നിന്നും പൊതുജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഇമ്രാന്‍ ഖാന് നേരെ ഷൂ ഏറുണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് ഇമ്രാന്‍ ഖാന്‍ പ്രസംഗം മതിയാക്കി മടങ്ങുകയായിരുന്നു. നേരത്തേയും സമാനമായ ആക്രമണം ഇമ്രാന്‍ ഖാന് നേരെയുണ്ടായിരുന്നു