Connect with us

International

റഫേല്‍ കരാര്‍ തുക വെളിപ്പെടുത്തുന്നതില്‍ തടസമില്ലെന്ന് രാഹുലിനോട് ഫ്രഞ്ച് പ്രസിഡന്റ്

Published

|

Last Updated

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍നിന്നും റഫേല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങിയതിന്റെ വിലവിവരം ഇന്ത്യന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോടും പറഞ്ഞതായി റിപ്പോര്‍ട്ട്. ഇരുവരുമായി ഞായറാഴ്ച നടന്ന കൂടിക്കാഴ്ചയിലാണ് മക്രോണ്‍ ഇക്കാര്യം പറഞ്ഞതെന്നും എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. 58,000കോടി രൂപക്ക് ഫ്രാന്‍സില്‍നിന്നും 36 പോര്‍വിമാനങ്ങള്‍ വാങ്ങിയ ബി ജെ പി നേത്യത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാറിനെതിരെ കോണ്ഗ്രസ് രംഗത്തെത്തിയിരുന്നു.

റഫേല്‍ യുദ്ധ വിമാനങ്ങള്‍ എത്ര പണം കൊടുത്താണ് വാങ്ങിയതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്താത്തതിനെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ആരോപിച്ചിരുന്നു. യു പി എ സര്‍ക്കാര്‍ 126 വിമാനങ്ങള്‍ക്ക് കരാറാക്കിയ തുകയേക്കാള്‍ കൂടിയ തുകക്കാണ് എന്‍ ഡി എ സര്‍ക്കാര്‍ ഇപ്പോള്‍ 36 വിമാനങ്ങള്‍ വാങ്ങിയിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. സുതാര്യതക്കും സത്യസന്ധതക്കുമായി കരാര്‍ തുക വെളിപ്പെടുത്താന്‍ ഫ്രാന്‍സ് തയ്യാറാണെന്ന് മക്രോണ്‍ റാഹുല്‍ ഗാന്ധിയോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇന്ത്യയും ഫ്രാന്‍സും ഒപ്പ് വെച്ച സുരക്ഷ കരാരുകളുടെ അടിസ്ഥാനത്തില്‍ കരാര്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

Latest