ആത്മാഹുതി ഭീഷണിയുമായി വയല്‍ക്കിളി പ്രവര്‍ത്തകര്‍ വയലില്‍

Posted on: March 14, 2018 10:34 am | Last updated: March 14, 2018 at 10:34 am
Angry protesters

കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളി പ്രവര്‍ത്തകര്‍ ആത്മാഹുതി ഭീഷണിയുമായി രംഗത്ത്.

ഇന്ന് രാവിലെ ബൈപ്പാസ് അധിക്യതര്‍ പോലീസ് സഹായത്തോടെ റോഡ് നിര്‍മാണത്തിനായി എത്തിയപ്പോഴാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സമരസമതി പ്രവര്‍ത്തകര്‍ വയലില്‍ നിലയുറപ്പിച്ചത്. സ്ത്രീകളടക്കം നൂറോളം പേരാണ് വയലില്‍ ഇടം പിടിച്ചിരിക്കുന്നത്. കര്‍ഷകരുടെ വയലില്‍നിന്നും ബൈപ്പാസ് അധിക്യതരും പോലീസും മടങ്ങിപ്പോകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.