വീപ്പയിലെ മ്യതദേഹം: പ്രതി മകളുടെ അടുപ്പക്കാരന്‍

Posted on: March 14, 2018 10:11 am | Last updated: March 14, 2018 at 12:05 pm

കൊച്ചി:കുമ്പളത്ത് കോണ്‍ക്രീറ്റ് നിറച്ച പ്ലാസ്റ്റിക് വീപ്പയില്‍ കണ്ടെത്തിയ ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടെ കൊലപാതകത്തിലെ ദുരൂഹതകള്‍ക്ക് അവസാനമാകുന്നു. ശകുന്തളയുടെ മകളുമായി ബന്ധമുണ്ടായിരുന്ന ഏരൂര്‍ സ്വദേശി സജിത്താണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ വീപ്പയില്‍നിന്നും ശകുന്തളയുടെ മ്യതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെടുത്ത് ദിവസങ്ങള്‍ക്കകം ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മകളും സജിത്തുമായുള്ള ബന്ധം ശകുന്തള ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം . പിടിയിലാകുമെന്ന ഭയത്താലാകം സജിത്ത് ജീവനൊടുക്കിയതെന്ന് പോലീസ് കരുതുന്നുണ്ടെങ്കിലും ഈ മരണവുമായി മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. വീപ്പ കായലില്‍ കൊണ്ടിടാന്‍ സജിത്തിനെ സഹായിച്ചവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.