വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

Posted on: March 14, 2018 9:36 am | Last updated: March 14, 2018 at 10:46 pm
SHARE

ലണ്ടന്‍: ലോകപ്രശസ്ത്ര ശാസ്ത്രജ്ഞനും പ്രപഞ്ച നിരീക്ഷകനുമായ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസ്സായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ കേംബ്രിഡ്ജിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ പ്രസ്താവനയിലാണ് മരണവാര്‍ത്ത അറിയിച്ചത്.

ഞരമ്പുകളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ എന്ന അസുഖത്തെ തുടര്‍ന്ന് വീല്‍ചെയറിലായിരുന്നു ഏറെക്കാലമായി ഹോക്കിംഗിന്റെ ജീവിതം. ഓക്ഫഡില്‍ 1942 ജനുവരി എട്ടിനായിരുന്നു ജനനം.
17ാം വയസ്സില്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ഭൗതിക ശാസ്ത്രത്തില്‍ ബിരുദം നേടി. 1962ല്‍ കേംബ്രിഡ്ജില്‍ ഗവേഷണം നടത്തികൊണ്ടിരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് രോഗം ബാധിച്ചത്. പെട്ടന്ന് ഒരു ദിവസം അദ്ദേഹം കുഴഞ്ഞു വീഴുകയും വിശദമായ വൈദ്യ പരിശോധനയില്‍ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന മാരക രോഗമാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.

ഈ അത്യപൂര്‍വ്വ രോഗം ശരീരത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന കോശങ്ങളെയും മസിലുകളെയും ക്രമേണ തളര്‍ത്തിക്കളയുന്ന ഒരു തരം വൈകല്യമാണ്. എന്നാല്‍, വൈകല്ല്യങ്ങളെ അതിജീവിച്ച് അദ്ദേഹം തന്റെ ഗവേഷണവുമായി മുന്നോട്ടുപോയി. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന ഹോക്കിംഗിന്റെ വിഖ്യാതമായ പുസ്തകം ഇരുപതു ദശലക്ഷത്തിലേറെയാണ് വിറ്റുപോയത്. പ്രപഞ്ചവിജ്ഞാനീയത്തിന്റെ വിശദീകരണമാണ് പുസ്തകം.

 

LEAVE A REPLY

Please enter your comment!
Please enter your name here