24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്

Posted on: March 14, 2018 8:56 am | Last updated: March 14, 2018 at 11:51 am
SHARE

തിരുവനന്തപുരം: കന്യാകുമാരിക്കും തെക്കന്‍ ശ്രീലങ്കക്കുമിടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനകം അതിതീവ്രമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദം തിരുവനന്തപുരത്തിന് 300കി.മി അകലെ തെക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് തിരമാലകള്‍ 2.8മുതല്‍ 3.2 മീറ്റര്‍വരെ ഉയരത്തില്‍ ആഞ്ഞടിക്കും.

കേരളത്തിലാകെ നാളെവരെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. എന്നാല്‍ ചുഴലിക്കാറ്റിന് സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. തീരദേശത്തെ ജനങ്ങളെ അവിടെനിന്നും മാറ്റേണ്ട സ്ഥിതിയില്ലെങ്കിലും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാന്‍ ചീഫ് സെക്രട്ടറി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here