കേരള ഉമറാ സമ്മേളനം: ജില്ലാ ഇ സികള്‍ നിലവില്‍വന്നു

Posted on: March 14, 2018 6:26 am | Last updated: March 14, 2018 at 12:02 am

കോഴിക്കോട്: ‘നവലോകം നവചുവടുകള്‍’ എന്ന ശീര്‍ഷകത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരള ഉമറാ സമ്മേളനത്തിന്റെ ജില്ലാതല സംഘാടക സമിതികള്‍ നിലവില്‍ വന്നു. സംസ്ഥാനതലത്തില്‍ സമ്മേളന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്റ്റേറ്റ് സി ബിയും സ്വാഗതസംഘവും ആവിഷ്‌കരിക്കുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളും ജില്ലാ ഇ സി(എക്‌സിക്യൂട്ടീവ് കൗണ്‍സില്‍)കള്‍ മുഖേനയാണ് സോണ്‍, സര്‍ക്കിള്‍, യൂനിറ്റ് ഘടകങ്ങളിലെത്തിക്കുന്നത്. സംഘടനാ കുടുംബത്തിലെ മുഴുവന്‍ ഘടകങ്ങളുടെയും സംയുക്ത സംഗമത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഇ സിയില്‍ എല്ലാ ഘടകങ്ങളുടെയും പ്രതിനിധികള്‍ സാരഥികളാകും.

ജില്ലാ ചെയര്‍മാന്‍, കണ്‍വീനറര്‍മാര്‍: കാസര്‍കോട്- ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, കണ്ണൂര്‍- കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, എം കെ ഹാമിദ് മാസ്റ്റര്‍, വയനാട്- കെ ഒ അഹ്മദ്കുട്ടി ബാഖവി, കെ എസ് മുഹമ്മദ് സഖാഫി, കോഴിക്കോട്- ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി മടവൂര്‍, ജി അബൂബക്കര്‍, മലപ്പുറം- കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, പി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, പാലക്കാട്- സിറാജുദ്ദീന്‍ ഫൈസി, ഇ വി അബ്ദുര്‍റഹ്മാന്‍ ഹാജി, തൃശൂര്‍- പി കെ ബാവ ദാരിമി, അഡ്വ. പി യു അലി, എറണാകുളം- സയ്യിദ് സി ടി ഹാശിം തങ്ങള്‍, വി എച്ച് അലി ദാരിമി, ഇടുക്കിയില്‍ ടി കെ അബ്ദുല്‍ കരീം സഖാഫി, അബ്ദുല്‍ ഗഫാര്‍ സഖാഫി, കോട്ടയം- റഫീഖ് അഹമ്മദ് സഖാഫി, നൗഷാദ് തലയോലപ്പറമ്പ്, ആലപ്പുഴ- ഡോ. എം എം ഹനീഫ മൗലവി, എസ് നസീര്‍, പത്തനംതിട്ട- അനസ് മദനി, അനസ് പൂവാലന്‍പറമ്പ്, കൊല്ലം- ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, എ കെ മുഈനുദ്ദീന്‍, തിരുവനന്തപുരം- എ ഹാശിം ഹാജി, ശറഫുദ്ദീന്‍ പോത്തന്‍കോട്, നീലഗിരി- സി കെ എം പാടന്തറ, സലാം പന്തല്ലൂര്‍.
സോണ്‍ ഇ സികള്‍ ഈ ആഴ്ച നിലവില്‍ വരും.