Connect with us

National

പശുസംരക്ഷണ സേനക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷക സമ്മേളനം

Published

|

Last Updated

ന്യൂഡല്‍ഹി: കന്നുകാലി കര്‍ഷകര്‍ക്ക് നേരെ നടന്ന പശുസംരക്ഷണ സേനയുടെ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സംഘടിപ്പിച്ച് ഡല്‍ഹിയില്‍ കര്‍ഷക സമ്മേളനം. അഖിലേന്ത്യ കിസാന്‍ സഭ ഉള്‍പ്പെടെയുള്ള കര്‍ഷക മുന്നണിയായ ഭൂമി അധികാര്‍ അന്തോളന്റെ നേതൃത്വത്തിലാണ് ഈ മാസം 20,21 തീയ്യതികളില്‍ ഡല്‍ഹിയിലെ കോണ്‍സിറ്റിറ്റിയൂഷന്‍ ക്ലബില്‍ രജസ്ഥാനിലും ഹരിയാനയിലും ഉള്‍പ്പെടയുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പശു സംരക്ഷണ സേനയുടെ അക്രമത്തിനിരയായ ദളിത്, ന്യൂനപക്ഷ കുടൂംബങ്ങളെ പങ്കെടുപ്പിച്ച് രണ്ട് ദിവസത്തെ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്.

സമ്മേളനത്തില്‍ രാജസ്ഥാനില്‍ കന്നുകാലി കര്‍ഷകര്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് ഭൂമി അധികാര്‍ ആന്തോളന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അക്കാദമിസ്റ്റുകള്‍, ആക്ടിവിസ്റ്റുകള്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ച ചെയ്യും. രാജ്യത്ത് കര്‍ഷകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. സംഘടനയുടെ നേതൃത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം നടന്നുവരുന്നുണ്ട്.

ഭൂമി ഏറ്റെടുക്കല്‍ നയമുള്‍പ്പെടയുള്ള കാര്യങ്ങളില്‍ രാജ്സ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടത്തിയ സമരം വിജയം കണ്ടിട്ടുണ്ടെന്നും ഭൂമി അധികാര്‍ നേതാക്കള്‍ വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെടാതെ സംസ്ഥാനസര്‍ക്കാറുള്‍ മുഖാന്തിരം ഭൂമി ഏറ്റെടുത്ത് കോര്‍പറേറ്റുകള്‍ക്ക് നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. ആള്‍ ഇന്ത്യാ കിസാന്‍ സഭക്ക് പുറമെ ആള്‍ ഇന്ത്യാ കിസാന്‍ മഹാസഭ. അഖില ഭാരതീയ കിസാന്‍ സഭ, നാഷണല്‍ അലൈന്‍സ് ഓഫ് പീപ്പള്‍ മൂവ് മെന്റ്, ഐ എന്‍ എസ് എഫ്, ആള്‍ ഇന്ത്യാ അഗ്രികള്‍ച്ചറല്‍ വര്‍ക്കേസ് യൂനിയന്‍ എന്നിവരടങ്ങുന്നതാണ് ഭൂമി അധികാര്‍ ആന്തോളന്‍.

Latest