ആയുധ ഇറക്കുമതി: ഇന്ത്യ ഒന്നാമത്

Posted on: March 14, 2018 6:06 am | Last updated: March 13, 2018 at 11:07 pm

ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ വഴി ആയുധ നിര്‍മാണം നടത്തുമെന്ന് കൊട്ടിഘോഷിക്കുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമായി ഇന്ത്യ തുടരുന്നുവെന്ന് റിപ്പോര്‍ട്ട് . 2013- 17 കാലഘട്ടത്തില്‍ പ്രധാന ആയുധങ്ങളുടെ ഇറക്കുമതിയില്‍ ലോകത്ത് ഒന്നാമതെത്തിയത് ഇന്ത്യയാണെന്ന് സ്റ്റോക്ക്ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. 2013- 17 കാലത്ത് ആഗോളതലത്തില്‍ 12ശതമാനം ആയുധ ഇറക്കുമതിയുണ്ടായപ്പോള്‍ ഇന്ത്യയില്‍ അത് 24 ശതമാനമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഇക്കാലയളവില്‍ അമേരിക്കയില്‍ നിന്നുള്ള ആയുധ ഇറക്കമുതി തൊട്ടു മുമ്പുള്ള അഞ്ച് വര്‍ഷത്തെ അപേക്ഷിച്ച് 550ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.