Connect with us

Gulf

രാജ്യത്ത് നടക്കുന്ന മരണങ്ങള്‍ക്ക് പ്രധാന കാരണം ഹൃദ്രോഗമെന്ന് പഠനം

Published

|

Last Updated

ദുബൈ: യു എ ഇയില്‍ ഹൃദയാഘാതം വ്യാപകമാകുന്നുവെന്ന് പഠനങ്ങള്‍. യു എ ഇയില്‍ നടക്കുന്ന മരണങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഹൃദയാഘാതം മൂലമാണെന്ന് കഴിഞ്ഞ ദിവസം പുറത്തു വിട്ട പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഹൃദയ സംബന്ധിയായ അസുഖങ്ങള്‍ മൂലം യു എ ഇയില്‍ കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നുവെന്ന് മുന്‍പും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹംദാന്‍ ബിന്‍ മുഹമ്മദ് സ്മാര്‍ട് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഹെല്‍ത് ആന്‍ഡ് എന്‍വിറോണ്മെന്റല്‍ സ്റ്റഡീസിലെ പ്രഫസര്‍ സമീര്‍ ഹാമിദിയുടെ നേതൃത്വത്തില്‍ നടത്തിയ ഗ്ലോബല്‍ ബര്‍ഡണ്‍ ഓഫ് ഡിസീസ് സ്റ്റഡി 1990-2016 പ്രകാരമുള്ള പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ആഗോള തലത്തില്‍ നടത്തിയ പഠനത്തിന്റെ ഭാഗമായിട്ടാണ് യു എ ഇയിലെ മരണ നിരക്കില്‍ ഹൃദ്രോഗം പഠന വിധേയമാക്കിയത്.
പഠന റിപോര്‍ട് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി ഇന്‌സ്ടിട്യൂറ്റ് ഓഫ് ഹെല്‍ത്ത് മെട്രിക് ആന്‍ഡ് ഇവാലുവേഷന്‍ (ഐ എച് എം ഇ) പുറത്തു വിട്ടിട്ടുണ്ട്. 2016ല്‍ മാത്രം 350,411 ഹൃദ്രോഗ മരണ കേസുകള്‍ യു എ ഇയിലുണ്ടായി എന്നാണ് പഠന റിപ്പോര്‍ട് വ്യക്തമാക്കുന്നത്. 100,000 പേരില്‍ 340 പേര്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളാല്‍ മരണം സംഭവിക്കുന്നുവെന്നാണ് റിപ്പോര്‍ട് ചൂണ്ടിക്കാട്ടുന്നത്.

യു എ ഇയില്‍ നടക്കുന്ന മരണങ്ങളുടെ 36 ശതമാനവും ഹൃദ്രോഗ സംബന്ധമാണ്. അര്‍ബുദം, പ്രമേഹം, വാഹനാപകടങ്ങള്‍ എന്നിവയും രാജ്യത്തെ മരണങ്ങള്‍ക്ക് പ്രധാന കാരണങ്ങളാണെന്ന് ഇന്നോവേഷന്‍ അറേബ്യ 11 കോണ്‍ഫ്രന്‍സിനോട് അനുബന്ധിച്ചു പ്രൊഫ. ഹാമിദി പറഞ്ഞു.
അതേസമയം, യു എ ഇ രൂപീകൃതമായ സമയത്തു രാജ്യത്ത് രേഖപ്പെടുത്തിയ ശരാശരി ആയുസ് ദൈര്‍ഘ്യമായ 64 വയസ് എന്നത് 2016 പിന്നിടുമ്പോള്‍ 76 വയസ്സ് എന്നതിലേക്ക് എത്തിയിട്ടുണ്ടെന്ന് സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രസന്റേഷനില്‍ വ്യക്തമാക്കി.