ടില്ലേഴ്‌സണ്‍ തെറിച്ചു

സി ഐ എ തലവന്‍ മൈക്ക് പാംപിയോ പുതിയ സെക്രട്ടറി ആകും
Posted on: March 13, 2018 8:16 pm | Last updated: March 14, 2018 at 8:57 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ പ്രസിഡൊണൊള്‍ഡ് ട്രംപ് പുറത്താക്കി. യു എസ് ചാരസംഘടനയായ സി ഐ എ തലവന്‍ മൈക്ക് പാംപിയോ പുതിയ സെക്രട്ടറി ആകും.
ഒരു വര്‍ഷം മുന്‍പാണു ടില്ലേഴ്‌സന്‍ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തെത്തിയത്. സി ഐ എയുടെ ഡയറക്ടറായി ജിന ഹാസ്പലിനെയും ട്രംപ് നിയോഗിച്ചു. സിഐഎയുടെ ആദ്യത്തെ വനിതാമേധാവിയായിരിക്കും ഹാസ്പല്‍.

ഏറെ നാള്‍ നീണ്ട ‘ശീതയുദ്ധ’ത്തിനൊടുവിലാണു തന്റെ പ്രധാന വിമര്‍ശകരിലൊരാളായ ടില്ലേഴ്‌സനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കുന്നത്. ഇതുസംബന്ധിച്ചുള്ള ട്വീറ്റും ട്രംപിന്റേതായി പുറത്തുവന്നു.
ടില്ലേഴ്‌സന് നന്ദി പറഞ്ഞ ട്രംപ് പുതുതായി വരുന്ന സ്റ്റേറ്റ് സെക്രട്ടറി മികച്ച പ്രകടനമായിരിക്കും നടത്തുകയെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രസിഡന്റുമായുള്ള ഭിന്നതയെത്തുടര്‍ന്ന് ടില്ലേഴ്‌സന്‍ രാജിവെക്കുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് ട്രംപും ടില്ലേഴ്‌സനും ഇതു തള്ളിയിരുന്നു.