ചത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; ഒന്‍പത് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Posted on: March 13, 2018 6:16 pm | Last updated: March 13, 2018 at 7:51 pm

ന്യൂഡല്‍ഹി: ചത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒന്‍പത് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. പത്ത് ജവാന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സുക്മ ജില്ലയിലെ ബസ്റ്റാര്‍ ഡിവിഷനിലാണ് സംഭവം.

സിആര്‍പിഎഫ് 212 ബറ്റാലിയനിലെ ജവാന്മാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ മാവോയിസ്റ്റ് സംഘം ബോംബെറിയുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.

സുക്മ മേഖലയില്‍ കഴിഞ്ഞ വര്‍ഷം രണ്ട് ആക്രമണങ്ങളിലായി 36 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.