കാവേരി: രജനീകാന്തിന്റെ മൗനം തെറ്റ്-കമല്‍ഹാസന്‍

Posted on: March 13, 2018 1:30 pm | Last updated: March 13, 2018 at 1:30 pm

കോയമ്പത്തൂര്‍:കാവേരി നദീജല പ്രശ്‌നത്തില്‍ നടന്‍ രജനീകാന്തിന്റെ മൗനം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് മക്കള്‍ നീതി മെയ്യം നേതാവും നടനുമായ കമാല്‍ഹാസന്‍ ആരോപിച്ചു.

മറ്റ് നിരവധി വിഷയങ്ങളിലും രജനികാന്ത് ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് കമല്‍ പറഞ്ഞു. കാവേരി തര്‍ക്കവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും കമല്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ ക്രമസമാധാന നില തകര്‍ന്നതായും കമല്‍ പറഞ്ഞു.