പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല: മുഖ്യമന്ത്രി

Posted on: March 13, 2018 10:41 am | Last updated: March 13, 2018 at 2:02 pm

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാന്‍ നിര്‍ദേശമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേ സമയം ശമ്പളം , പെന്‍ഷന്‍ എന്നിവ നല്‍കാന്‍ സര്‍ക്കാര്‍ പ്രയാസപ്പെടുകയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

എന്നാല്‍ കെ എസ് ആര്‍ ടി സിയെ മറയാക്കി സര്‍ക്കാര്‍ മേഖലയില്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്താനാണ് നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.