മലപ്പുറത്ത് വാഹനാപകടത്തില്‍ രണ്ട് മരണം

Posted on: March 13, 2018 9:07 am | Last updated: March 13, 2018 at 1:17 pm
SHARE

മലപ്പുറം: രണ്ടത്താണി ദേശീയ പാതയില്‍ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് മരണം. കണ്ണൂര്‍ കേളകം സ്വദേശി മാമ്പിള്ളിക്കുന്നേല്‍ ഡൊമനിക് ജോസഫ്, ഇദ്ദേഹത്തിന്റെ മകളുടെ മകന്‍ മൂന്ന് വയസുള്ള ഡാന്‍ ജോര്‍ജ് എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഡൊമനിക് ജോസഫിന്റെ ഭാര്യ മേഴ്‌സി ഡൊമനിക്, മകളുടെ ഭര്‍ത്താവ് ജോര്‍ജ് ദേവസ്യ എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.