Connect with us

Kerala

വിശേഷാല്‍ ചട്ടങ്ങള്‍: ഉപസമിതി നിര്‍ദേശങ്ങള്‍ പി എസ് സി യോഗം അംഗീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയുടെ വിശേഷാല്‍ ചട്ടങ്ങള്‍ സംബന്ധിച്ച ഉപസമിതി നിര്‍ദേശം പി എസ് സി യോഗം അംഗീകരിച്ചു. കേരള പബ്ലിക് റിലേഷന്‍സ് സര്‍വീസ് വിശേഷാല്‍ ചട്ടങ്ങള്‍- 2002ന്റെ പരിഷ്‌കരണ നിര്‍ദേശങ്ങള്‍ക്കും പിന്നാക്ക വിഭാഗ വികസന വകുപ്പ് വിശേഷാല്‍ ചട്ട രൂപവത്കരണം സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശത്തിന്മേലുള്ള ഉപസമിതി ശിപാര്‍ശകള്‍ക്കും യോഗം അംഗീകാരം നല്‍കി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ (കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്) സ്റ്റുഡിയോ അസിസ്റ്റന്റ് ഗ്രേഡ്-2 (പെയിന്റിംഗ്) തസ്തികയുടെ യോഗ്യതാ ഭേദഗതി സംബന്ധിച്ച ഉപസമിതി ശിപാര്‍ശയും ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനിലെ വിശേഷാല്‍ ചട്ടങ്ങളുടെ ഭേദഗതി സംബന്ധിച്ച ഉപസമിതി നിര്‍ദേശവും യോഗം അംഗീകരിച്ചു.
കൃഷി വകുപ്പില്‍ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ശാരീരികക്ഷമതാ പരീക്ഷ ഒഴിവാക്കും. വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സോഷ്യല്‍ സയന്‍സ്) തസ്തികയുടെ യോഗ്യതയില്‍ ബന്ധപ്പെട്ട വിഷയത്തിലെ ബിരുദം എന്നതില്‍ കൊമേഴ്‌സ്, മ്യൂസിക് എന്നീ വിഷയങ്ങള്‍ ഒഴിവാക്കിക്കൊണ്ടും ട്രെയിനിംഗ് യോഗ്യത സോഷ്യല്‍ സയന്‍സിലുള്ള ബി എഡ് എന്ന് പ്രത്യേകം നിര്‍ദേശിച്ചുകൊണ്ടും ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാനുള്ള ഉപസമിതി നിര്‍ദേശം യോഗം അംഗീകരിച്ചു.

ഇതോടൊപ്പം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) മാത്തമാറ്റിക്‌സ് (331/2017), മലയാളം (328/2017), പൊളിറ്റിക്കല്‍ സയന്‍സ് (247/2017)ന്റെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്ചറര്‍ ഇന്‍ ഒബ്‌സ്റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി- ഒന്നാം എന്‍ സി എ- എല്‍ സി/എ ഐ (148/2017), സീനിയര്‍ ലക്ചറര്‍ ഇന്‍ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി- ഒന്നാം എന്‍ സി എ- മുസ്‌ലിം (154/17) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനമായി.
വാട്ടര്‍ അതോറിറ്റിയില്‍ ഫിറ്റര്‍ (227/2017), എല്ലാ ജില്ലകളിലെയും വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (71/2017) എന്നിവയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ (ഗവ. അനലിസ്റ്റ്‌സ് ലബോറട്ടറി) ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 (105/2017)ന്റെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും കോളജ് വിദ്യാഭ്യാസ വകുപ്പില്‍ (സംഗീത കോളജുകള്‍) ലക്ചറര്‍ ഇന്‍ വീണ – ഒന്നാം എന്‍ സി എ- മുസ്‌ലിം (609/2017)ന്റെ ഇന്റര്‍വ്യൂ നടത്തും. വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്‌ട്രോണിക് മെക്കാനിക്ക്)- ഒന്നാം എന്‍ സി എ- എസ് ടി, എല്ലാ ജില്ലകളിലെയും ഹോമിയോപ്പതി വകുപ്പില്‍ അറ്റന്‍ഡര്‍ ഗ്രേഡ്-2 (92/2016) എന്നിവയുടെ ഓണ്‍ലൈന്‍ പരീക്ഷ നടത്തും.

ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫാം സൂപ്രണ്ട് (403/2017)ന്റെ ഒ എം ആര്‍ പരീക്ഷ നടത്താനും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

Latest