ശ്രീലങ്കയിലെ മുസ്‌ലിം വിരുദ്ധ ആക്രമണത്തെ അപലപിച്ച് യു എന്‍

Posted on: March 13, 2018 6:10 am | Last updated: March 12, 2018 at 10:34 pm
SHARE

കൊളംബോ: ശ്രീലങ്കയില്‍ മുസ്‌ലിംകള്‍ക്കെതിരെ ഉണ്ടായ വംശീയ ആക്രമണങ്ങളെ അപലപിച്ച് യു എന്‍ രംഗത്തെത്തി. രാജ്യത്തെ ക്രമസമാധാന നില തകര്‍ക്കുന്നതാണ് ഇത്തരം ആക്രമണങ്ങളെന്നും രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി ജനറല്‍ ജെഫ്രി ഫെല്‍ട്മാന്‍ പറഞ്ഞു. മൂന്ന് ദിവസത്തെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. അക്രമത്തെ തടയാനും നാടുവിട്ടവരെ പുനരധിവസിപ്പിക്കാനും സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച കൊളംബോയിലെ മുസ്‌ലിം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക വിശദീകരണം. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും മുസ്‌ലിംകളുടെ സ്വത്തുക്കള്‍ക്ക് ഗുരുതരമായ നാശം വരുത്തുകയും ചെയ്തിരുന്നു.
മാര്‍ച്ച് ആറിന് പ്രസിഡന്റ് മൈത്രിപാല സിരിസേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, വൈബര്‍ എന്നിവയുള്‍പ്പടെ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളും നിരോധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here