ചെങ്ങന്നൂരില്‍ എല്‍ ഡി എഫിന് സജി ചെറിയാന്‍

Posted on: March 12, 2018 8:54 pm | Last updated: March 12, 2018 at 8:54 pm

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ മത്സരിക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

ചെങ്ങന്നൂര്‍ സ്വദേശി തന്നെയായ സജി ചെറിയാന്‍ 2015 മുതല്‍ സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്. 2006 നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ മത്സരിച്ച അദ്ദേഹം പി സി വിഷ്ണുനാഥിനോട് പരാജയപ്പെട്ടിരുന്നു.

ഇടതുപക്ഷത്തിന് അനുകൂല സാഹചര്യമാണ് കേരളത്തിലെന്നും കൂടുതല്‍ കരുത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള അവസരം കൈവന്നിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനാര്‍ഥി പ്രഖ്യാപിനത്തിനിടെ പറഞ്ഞു. കോണ്‍ഗ്രസ് അടിക്കടി സ്ഥാനാര്‍ഥിയെ മാറ്റുന്നത് ഹിന്ദുത്വ ശക്തികളെ പ്രീണിപ്പിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.